കവർച്ചാസംഘം അറസ്റ്റിൽ


തിരൂർ :പൂട്ടിയിട്ട വീടിൻ്റെ വാതിൽ കുത്തി
ത്തുറന്ന് വീട്ടുപകരണങ്ങൾ കവർച്ച ചെ
യ്ത കേസിൽ മൂന്നു പ്രതികളെ നാട്ടുകാരുടെ സഹായത്തോടെ തിരൂർ
പോലീസ് അറസ്റ്റ് ചെയ്തു. പൂക്കയിൽ
സ്വദേശികളായ കണ്ണച്ചംപാട്ട് വീട്ടിൽ സു
രേന്ദ്രൻ (36) പാറപ്പറമ്പിൽ ബിപീഷ് (34)
ചാണക്കൽ പറമ്പിൽ അബ്ദുൾ കരീം (31) എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ തിരൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ത്രേട്ടു
കോടതി റിമാൻ്റ് ചെയ്തു.
എസ്.എച്ച്.ഒ.പി ടി.ഫർഷാദ്, എസ്.ഐ.
ജലീൽ കറുത്തേടത്ത്, പ്രൊബേഷണറി
എസ്.ഐ.ഷറഫുദ്ദീൻ, സി.പി.ഒ.ഷിബു
രാജ് എന്നിവരാണ് പ്രതികളെ അറസ്റ്റ്
ചെയ്തത്.