രണ്ടു തവണ മൽസരിച്ചവർക്ക് സീറ്റില്ല:മലപ്പുറം ജില്ലയിലെ സി.പി.എം. തീരുമാനം.
തദ്ദേശഭരണ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സി.പി.എം മലപ്പുറം ജില്ല കമ്മിറ്റിയുടെ റിപ്പോര്‍ട്ടിങ് പൂര്‍ത്തിയായി.
തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചവര്‍ക്ക് മൂന്നാമതും സീറ്റ് നല്‍കേണ്ടെന്നാണ് തീരുമാനം. എന്നാല്‍, ഒഴിവാക്കാനാകാത്തതാണെങ്കില്‍ ഏരിയ കമ്മിറ്റികള്‍ മുഖേന ജില്ല കമ്മിറ്റിയുടെ അനുവാദം വാങ്ങി മത്സരിക്കാം.
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കാന്‍ തടസ്സമില്ലെങ്കിലും ജയിച്ചാല്‍ അഞ്ചുവര്‍ഷം അവധിയെടുക്കണമെന്നാണ് ജില്ല കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍, ഇത്തരത്തില്‍ മത്സരരംഗത്തെത്തിയാല്‍ സഹകരണ സ്ഥാപനങ്ങളിലെ സ്ഥാനക്കയറ്റത്തിന് ഇത് തടസ്സമാവുമെന്നതിനാല്‍, മിക്കവരും പിന്മാറാനാണ് സാധ്യത.
ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് മത്സരിക്കാമെന്നിരിക്കെ ഇവരും സ്ഥാനം രാജിവെക്കണം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അത്യാവശ്യമെങ്കില്‍ മാത്രം മത്സരിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഇത്തരത്തില്‍ മത്സരിക്കുന്നവര്‍ക്ക് സ്ഥാനം രാജിവെച്ചശേഷമേ മത്സര രംഗത്തേക്കിറങ്ങാന്‍ കഴിയൂ.