ബിഎസ്എഫ് ജവാന്മാര്‍ 1,76,280 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി
നടത്തറ കൈനൂര്‍ 162 ബറ്റാലിയന്‍ ബിഎസ്എഫ് ക്യാമ്പിലെ ജവാന്മാര്‍ സമാഹരിച്ച 1,76,280 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. ഡെപ്യൂട്ടി കമാന്‍ഡന്റ് ലെനിന്‍ പി ടി, സുബേദാര്‍ മേജര്‍ ഡേവിഡ് എന്നിവര്‍ ജില്ലാ കലക്ടര്‍ എസ്. ഷാനവാസിന് ചെക്ക് കൈമാറി.
പല സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് ജില്ലയില്‍ എത്തുന്ന ജവാന്‍മാര്‍ക്ക് ജില്ലാ ഭരണകൂടം ഒരുക്കുന്ന 14 ദിവസ ക്വാറന്റീന്‍ സംവിധാനത്തിനുള്ള സ്‌നേഹോപഹാരമായാണ് ഈ തുക എന്ന് ഇവര്‍ പറഞ്ഞു. ഇതിനുമുന്‍പും ഒരു ലക്ഷം രൂപയുടെ ചെക്ക് ഇവര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറിയിരുന്നു. കൂടാതെ കോവിഡ് പോസിറ്റീവായി രോഗമുക്തി വന്ന 35 പേര്‍
കോവിഡ് പ്ലാസ്മ ബാങ്കിലേക്ക് പ്ലാസ്മയും ദാനം ചെയ്തിരുന്നു. ശമ്പളത്തിന്റെ ഒരുഭാഗം സമാഹരിച്ചാണ് ഈ തുക ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 300 ജവാന്‍മാറാണ് നടത്തറ കൈനൂര്‍ ബിഎസ്എഫ് ക്യാമ്പില്‍ ഇപ്പോഴുള്ളത്.