‘പച്ചത്തുരുത്തി’ൻ്റെ ഭാഗമായി ഔഷധസസ്യങ്ങൾ നട്ടു

തിരൂർ :തിരൂർ മുൻസിപാലിറ്റിയും ഓയിസ് കാ ഇന്റർനാഷണൽ മലപ്പുറം ജില്ലാ ചാപ്റ്ററും സംയുക്തമായി കേരള സർക്കാരിന്റെ ആയിരം പച്ചതുരുത്തിന്റെ ഭാഗമായി ഔഷധസസ്യങ്ങളും ഫലവൃക്ഷ തൈകളും വെച്ചു കൊണ്ട് കോരങ്ങത്തുള്ള മുൻസിപ്പൽ സമുച്ചയ അങ്ങണത്തിൽ നിർമിച്ചു. സർവ്വസുഗന്ധി, വേപ്പ്, വിക്സ് ചെടി, മരുതകം, തുളസി, മലേഷ്യൻ തെങ്ങ്, കറിവേപ്പില. തുടങ്ങി വിവിധ ഇനം ഔഷധ സസ്യങ്ങളുടെ തൈകൾ വെച്ചു കൊണ്ട് മുൻസിപ്പൽ ചെയർമാൻ കല്ലിങ്ങൽ ബാവ ഉൽഘാടനം നിർവഹിച്ചു വാർഡ് കൗൺസിലർ പി.ഐ. റഹിയാനത്തു, ഓയിസ്കാ ജില്ലാ പ്രസിഡന്റ് കെ.കെ.അബ്ദുൽ റസാക്ക് . ഷമീർ കളത്തിങ്ങൽ, ഡോ ശിവ ശങ്കരൻ കൗൺസിലർ മാരായ നാജിറ അഷറഫ്, ശാന്ത . ചെറാട്ടയിൽ കുഞ്ഞീതു,, മെജസ്റ്റിക്ക് അഹമ്മത്, സുനിൽ
കാവുങ്ങൽ , അസീസ് മാവുoകുന്ന് എന്നിവർ പങ്കെടുത്തു.