അക്കിത്തം നാടിന്റെ പ്രസക്തി ലോക തലത്തില്‍ ഉയര്‍ത്തി-ഇ. ടി

നമ്മുടെ നാടിന്റെ പ്രസക്തി ലോകതലത്തില്‍ ഉയര്‍ത്തിയ പ്രതിഭയാണ് അക്കിത്തം അച്യുതൻ നമ്പൂതിരിയെന്നു മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പി
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന അദ്ദേഹത്തിന്റെ കൃതി ലോക ശ്രദ്ധ നേടി.
സാംസ്‌കാരിക, സാഹിത്യ മേഖലയിൽ വളരെ വലിയ സംഭാവനകള്‍ അദ്ദേഹം നല്‍കി. പ്രധാന മേഖല കവിതയാണെങ്കിലും മറ്റു മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു. എഴുതിത്തുടങ്ങിയ കാലം തൊട്ട് പ്രശസ്തിയുടെ കൊടുമുടിയിലായിരുന്ന അദ്ദേഹം നല്ലൊരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു.
ഈയടുത്ത് അദ്ദേഹത്തിന് ജ്ഞാനപീഠം അവാര്‍ഡ് നല്‍കുന്ന പരിപാടിയിലും എനിക്ക് അദ്ദേഹത്തോടൊപ്പം പങ്കെടുക്കാനായി.
അദ്ദേഹത്തിന്റെ ഭൗതിക ശരീരം നമ്മളില്‍ നിന്ന് വിട്ടുപോകുമെങ്കിലും അദ്ദേഹം വിതറിയ വെളിച്ചം എന്നും നിലനില്‍ക്കും. അദ്ദേഹത്തിന്റെ പാവന സ്മരണക്ക് മുമ്പില്‍ ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.