റിങ് റോഡില്‍ ഷോപ്പിങ് വസന്തവുമായി ലാഭമേള

തിരൂര്‍: അവിശ്വസനീയമായ വിലക്കുറവില്‍ തിരൂര്‍ റിങ് റോഡില്‍ ഷോപ്പിങ് വസന്തവുമായി ലാഭമേള. വിവിധയിനം വസ്ത്രങ്ങളും ഗൃഹോപകരണങ്ങളുമടക്കം ഒരു വീട്ടിലേയ്ക്ക് വേണ്ട സകലതുമുണ്ട് ലാഭമേളയില്‍. ഇന്ത്യയ്ക്കകത്തും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള ഉത്പ്പാദകരില്‍ നിന്നു നേരിട്ടു വാങ്ങുന്നതിനാല്‍ വലിയ വിലക്കുറവാണ് ഉപഭോക്കാവിന് ലഭിക്കുന്നത്. സാധാരണ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു വിഭിന്നമായി ഹോള്‍സെയ്ല്‍ വിലയേക്കാള്‍ കുറവിലാണ് സാധനങ്ങള്‍ ലഭിക്കുന്നത്. 600 രൂപ മുതല്‍ 1000 രൂപ വരെയുള്ള ഉത്പ്പന്നങ്ങള്‍ ഏതെടുത്താലും വെറും 200 രൂപയ്ക്കാണ് ലഭിക്കുന്നത്.
വിവിധ തരത്തിലുള്ള ഓഫറുകളാണ് ലാഭമേളയുടെ ഹൈലൈറ്റ്. സ്ത്രീകള്‍ക്കായാലും പുരുഷന്‍മാര്‍ക്കായാലും കുട്ടികള്‍ക്കായാലും ശരി 4 എണ്ണമെടുത്താല്‍ 200 രൂപയേ വരൂ. ഡോര്‍ കര്‍ട്ടണ്‍-150, 16 ചവിട്ടികള്‍- 200 , 1300 രൂപ വിലയുള്ള 3 ലിറ്റര്‍ പ്രഷര്‍ കുക്കറിന് 200, വലിയ 50 ലിറ്റര്‍ ഡ്രമ്മുകള്‍ക്കും ബക്കറ്റുകള്‍ക്കും 200, ഫൈബര്‍ ചെയറുകള്‍ക്ക് -200, 20 ലിറ്ററിന്റെ 5 ബക്കറ്റുകള്‍ക്ക് 200 എന്നിങ്ങനെ നീളുന്നു ഓഫറുകള്‍.

ഏതെടുത്താലും 10 രൂപ

പതിനായിരത്തില്‍പ്പരം ഉത്പ്പന്നങ്ങളാണ് ഏതെടുത്താലും 10 രൂപയ്ക്ക് ലഭിക്കുന്നത്. ഇതുകൂടാതെ 16 ചെടിച്ചട്ടികള്‍ക്ക് 200 രൂപ, 12 പാന്റീസിന് 200 രൂപ, 8 വലിയ പ്ലേറ്റുകള്‍ക്ക് 200, കിച്ചണ്‍ റാക്കിന് 200, 3 തലയിണകള്‍ക്ക് 200, 15 കണ്ടയ്‌നറുകള്‍ക്ക് 200 തുടങ്ങി നിരവധി ഓഫറുകളുണ്ട്. ബാഗുകള്‍, ചെരുപ്പുകള്‍, ഫാന്‍സി ഐറ്റംസ്, സ്റ്റീല്‍ പാത്രങ്ങള്‍, ലിനന്‍ ഷര്‍ട്ടുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന ഉത്പ്പന്നങ്ങളാണ് ലാഭമേളയിലുള്ളത്. കാണാന്‍ കയറുന്നവരെല്ലാം കൈനിറയെ സാധനങ്ങളുമായി ഇറങ്ങുന്ന ഷോപ്പിങ് അനുഭവങ്ങളാണ് ലാഭ മേള നല്‍കുന്നത്. കോവിഡ് കാലമായതിനാല്‍ കസ്റ്റമേഴ്‌സിന്റെ സുരക്ഷയ്ക്കായി എല്ലാവിധ കോവിഡ് പ്രോട്ടോകോളും പാലിച്ചാണ് മഹാലാഭമേള പ്രവര്‍ത്തിക്കുന്നത്. കുടുംബവുമായെത്തുന്നവര്‍ക്കും പാര്‍ക്കിങിനും പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.