Fincat

ജന്മനാട്ടിൽ മഹാകവി വള്ളത്തോൾ ജന്മദിനാഘോഷം;

മംഗലം പഞ്ചായത്ത് നിർമിക്കുന്ന വള്ളത്തോൾ സ്മൃതി കേന്ദ്രത്തിന് സൗജന്യമായി സ്ഥലം നൽകിയ സലാം പൂതേരിയെ ഗാന്ധിദർശൻ വേദി തവനൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തകർ ആദരിക്കുന്നു.

മംഗലം: മഹാകവി വള്ളത്തോളിന്റെ 142-ാം ജന്മദിനാഘോഷം കവിയുടെ ജന്മനാടായ ചേന്നരയിൽ ആഘോഷിച്ചു.വള്ളത്തോൾ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഓൺലൈനിലാണ് പരിപാടി സംഘടിപ്പിച്ചത്.മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ് ഉദ്ഘാടനം ചെയ്തു.കവി ആലങ്കോട് ലീലാകൃഷ്ണൻ സന്ദേശംനൽകി. സി.പി.റിഫാഷെലീസ് അധ്യക്ഷത വഹിച്ചു.ഷീബ അനിൽ,കെ.പി.നൗഷാദ് എന്നിവർ കവിതാലാപനം നടത്തി. രാംദാസ് വള്ളത്തോൾ,അഹമ്മദ് കബീർ റിഫാഹി,വള്ളത്തോൾ ഭാരതിയമ്മ,ഡോ.കെ.പി.നജ്മുദീൻ,സി.ടി.ഷറഫലി എന്നിവർ സംസാരിച്ചു.

1 st paragraph

വള്ളത്തോൾ സ്മൃതി കേന്ദ്രത്തിന് സൗജന്യമായി സ്ഥലം നൽകിയ സലാം പൂതേരിയെ ആദരിച്ച് ഗാന്ധിദർശൻ വേദി

ചമ്രവട്ടം: വള്ളത്തോൾ സ്മൃതി കേന്ദ്രത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകിയ മുട്ടന്നൂരിലെ സലാം പൂതേരിയെ ഗാന്ധിദർശൻ വേദി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.മംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേന്നര പെരുന്തിരുത്തി വാടിക്കടവ് തൂക്കുപാലത്തിന് സമീപമാണ് വള്ളത്തോൾ സ്മൃതി കേന്ദ്രം നിർമിക്കുന്നത്.
മഹാകവിയുടെ ജന്മദിനത്തിൽ ചമ്രവട്ടം സ്നേഹപാതയിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഗാന്ധിദർശൻ വേദി
ജില്ലാ ചെയർമാൻ എ.ഗോപാലകൃഷ്ണൻ,ജനറൽ സെക്രട്ടറി എസ്.സുധീർ,കോൺഗ്രസ് മംഗലം ബ്ലോക്ക് പ്രസിഡന്റ് സി.എം. പുരുഷത്താമൻ,ടി.പി.മോഹനൻ,സലാം താണിക്കാട്,സി.പി. മുജീബ്,മുസ്തഫ കാടഞ്ചേരി എന്നിവർ സംസാരിച്ചു.

2nd paragraph