തിരൂർ ബ്ലോക്ക് ഹൗസിംഗ് ഓഫീസർക്ക് സദ്സേവന പുരസ്ക്കാരം;

തിരൂർ: ഗ്രാമപ്രദേശങ്ങളിലെ വീടില്ലാത്ത ദരിദ്രകുടുമ്പങ്ങൾക്ക് പി.എം.എ. വൈ (ഗ്രാമീൺ) പദ്ധതി മുഖേന വീട് നിർമ്മിച്ച്‌ നല്കുന്നതിന് സംസ്ഥാനത്തിന് മാതൃകയായ തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഹൗസിംഗ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ എസ് അനീഷിന് ഗ്രാമ വികസന വകുപ്പ് സദ്സേവന പുരസ്കാരം നല്കി ആദരിച്ചു. കേരളത്തിലാദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്തിൽ പി.എം.എ.വൈ പദ്ധതി പ്രകാരം അഞ്ഞൂറിലധികം വീട് അനുവദിക്കുന്നത്. വർഷങ്ങളോളമായി തടസ്സപ്പെട്ട് പാതിവഴിയിൽ നിലച്ചുപോയ വീടുകളുടെ നിർമ്മാണ പ്രവർത്തനം പുറത്തൂരിലെ വാട്ട്സ് ആപ് കൂട്ടായ്മയുമായി സഹകരിച്ച് പൂർത്തീകരിക്കുന്നതിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. ഇതു കൂടി പരിഗണിച്ചാണ് ഗ്രാമവികസന കമ്മീഷണർ പുരസ്കാരം പ്രഖ്യാപിച്ചത്. തിരൂർ തൃക്കണ്ടിയൂർ സ്വദേശിയാണ്. മുൻ തിരൂർ നഗരസഭാ ചെയർമാൻ അഡ്വക്കറ്റ് എസ് ഗിരീഷ് സഹോദരനാണ്. ഭാര്യ ശ്രീമതി പി.സുജിത ഏഴൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ.