താനൂർ നഗര മത്സ്യതൊഴിലാളി കുടുംബങ്ങളിലെ ബിരുദ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകി;

താനൂർ: താനൂർ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളി കുടുംബങ്ങളിലെ ഉന്നത പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകി.43 വിദ്യാർത്ഥികൾക്കാണ് ലാപ്ടോപ്പ് നൽകിയത്.നിലവിലെ ഭരണ സമിതി രണ്ടാം തവണയാണ് ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകിയത്.
നഗരസഭ ഹാളിൽ വെച്ച് നടന്ന ചടങ്ങ് ചെയർപേഴ്സൺ സി.കെ.സുബൈദ ഉൽഘാടനം ചെയ്തു.
വൈസ് ചെയർമാൻ സി.മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.സലാ, പി.പി.ഷഹർബാൻ, കൗൺസിലർമാരായ ടി. അറമുഖൻ, കെ.പി.അലി അക്ബർ, എം.കെ.ഫൈസൽ, ലാമിഹ്റ ഹ്മാൻ, പി.ഷാഫി, കെ.പി. സുഹറ, നൂർജഹാൻ, ജംഷീറ, ആയിഷ, പി.ഫാത്തിമ, ഫാത്തിമ ആട്ടില്ലം, നഗരസഭ സെക്രട്ടറി മനോജ് കുമാർ, മത്സ്യ ഭവൻ ഓഫീസർ ഷിജി, ഫിഷറീസ് സബ്ബ് ഇൻസ്പെക്ടർ ഇബ്രാഹിം കുട്ടി, CDS ചെയർപേഴ്സൺ ആരിഫ സംസാരിച്ചു.