കരിപ്പൂരിൽ വന്നിറങ്ങിയ കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഉപേക്ഷിച്ചു; മുഖ്യ സൂത്രധാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം ഹൈവേയിൽ ഉപേക്ഷിച്ച സംഭവത്തിലെ, സംഘത്തിന്റെ മുഖ്യസൂത്രധാരൻ കൊണ്ടോട്ടി സിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടി. വയനാട് കല്ലൂർ കുന്ന് പലിശ കോട്ട് ജിതിൻ ഘോഷ് (32) ആണ് പിടിയിലായത് . അടുത്ത കവർച്ചക്ക് പദ്ധതിയിടുന്നതിനായി കൊണ്ടോട്ടി എയർപോർട്ട് പരിസരത്ത് എത്തിയപ്പോൾ മലപ്പുറം എസ് പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പിടികൂടിയത്. 2020 ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത് അന്ന് പുലർച്ചെ നാലെ മുപ്പതിന് കരിപ്പൂരിൽ വിമാനമിറങ്ങിയ പരാതിക്കാരൻ പുറത്തിറങ്ങി മറ്റൊരു യാത്രക്കാരനേയും കൂട്ടി ഓട്ടോയിൽ ഫറൂക്ക് റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യുന്ന സമയം, ഹൈവേയിൽ വച്ച് ബൈക്കിൽ വന്ന സംഘം ഓട്ടോ തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തട്ടികൊണ്ടുപോയി ഇയാളുടെ കൈവശം ഉണ്ടായിരുന്ന എടിഎം ഉപയോഗിച്ച് മുപ്പതിനായിരം രൂപയും വിദേശ കറൻസിയും എടുത്ത ശേഷം കടലുണ്ടി പാലത്തിനുസമീപം കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം തേഞ്ഞിപ്പലം ഹൈവേയിൽ ഉപേക്ഷിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും പഴുതടച്ചു നടത്തിയ അന്വേഷണത്തിൽ പരപ്പനങ്ങാടി സ്വദേശികളെ പിടികൂടിയിരുന്നു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു കൂട്ടു പ്രതികൾക്കുവേണ്ടി കാസർകോട് മംഗലാപുരം ഭാഗത്ത് തിരച്ചിൽ ഊർജിതമാക്കി.