ചാറ്റിലൂടെയും കോളിലൂടെയും ഹണിട്രാപ് തട്ടിപ്പ്; മുന്നറിയിപ്പ് നല്‍കി പൊലീസ്


സംസ്ഥാനത്ത് ഹണിട്രാപ് സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കേരളാ പൊലീസ്. ചാറ്റിലൂടെയും കോളിലൂടെയും കെണിയൊരുക്കിയാണ് പണം തട്ടുന്നത്. നിരവധി പേര്‍ക്ക് വഞ്ചനയില്‍ വന്‍ തുകകള്‍ നഷ്ടമായി. മാനക്കേട് ഭയന്ന് പലരും പരാതിപ്പെടാറുമില്ലെന്ന് പൊലീസ് അറിയിച്ചു.

ലഭ്യമായ പരാതികളില്‍ ഹൈടെക് സെല്ലും സൈബര്‍ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപരിചിതരുമായി വാട്‌സ്ആപ്പിലൂടെ ചാറ്റിംഗ് നടത്തുമ്പോള്‍ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓര്‍ക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.