ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്ത്‌; പ്രധാന പ്രതി അബ്ദുള്‍ നാസിദ്‌ പിടിയിൽ

കൊച്ചി: ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയായ സൈനികന്‍ കടമത്ത് ദ്വീപില്‍ തിരുവത്ത്പുര അബ്ദുള്‍ നാസിദിനെ (29) രണ്ടരക്കിലോ കഞ്ചാവുമായി ഹാര്‍ബര്‍ പൊലീസ് അറസ്‌റ്റു ചെയ്‌തു.
കഴിഞ്ഞ മാസം 19 ന് ഒരു കിലാേ കഞ്ചാവ് നാലു പാഴ്സലുകളിലായി തപാല്‍ മാര്‍ഗം ലക്ഷദ്വീപിലേക്ക് കടത്താന്‍ ശ്രമിച്ചത് സി.ഐ.എസ്.എഫ് പിടികൂടിയിരുന്നു. തുടർന്ന് അവ ഹാര്‍ബര്‍ പൊലീസിന് കൈമാറുകയും ചെയ്‌തു.
താപാലിലെ മേല്‍വിലാസത്തില്‍ നടത്തിയ അന്വേഷണമാണ് നാസിദിലേക്ക് അന്വേഷണം എത്തിയത്. എറണാകുളം ടി.ഡി. റോഡിലുള്ള ഒരു മുറിയില്‍ ഒളിവില്‍ കഴിയുയകായിരുന്നു പ്രതി.
ഇയാള്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരമെന്ന് പൊലീസ് പറഞ്ഞു. ഹാര്‍ബര്‍ സി.ഐ.
സില്‍വസ്‌റ്റര്‍, എസ്.ഐ ടി.ജി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.