കോവിഡ്മാനദണ്ഡങ്ങൾ പാലിച്ച് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി

തിരൂർ: തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ പ്രതീകമായ നവരാത്രിക്ക് തുടക്കമായി, സരസ്വതിയായും ദുര്‍ഗ്ഗയായും പാര്‍വ്വതിയായും മഹാലക്ഷ്മിയായും ഭക്തര്‍ക്കു മേല്‍ ദേവി അനുഗ്രഹം ചൊരിയുന്ന 9 നാളുകള്‍ക്ക് തുടക്കമായി .നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി തിരൂര്‍ തൃക്കണ്ടിയൂര്‍ വാര്യത്ത് മഠത്തില്‍ രവി കുമാറിന്റെ വീട്ടില്‍ ബൊമ്മക്കൊലു ഒരുക്കി.തമിഴ് ബ്രാഹ്മണ വീടുകളില്‍ നവരാത്രിക്കാലം ബൊമ്മക്കൊലുക്കളുടേതാണ്. നവരാത്രി ദിനാരംഭത്തില്‍ എല്ലാ വീടുകളിലും ബൊമ്മക്കൊലു വയ്ക്കും. മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് എന്നിങ്ങനെ ഒറ്റസംഖ്യ വരുന്ന പടികള്‍ കട്ടി, അതില്‍ ദേവീദേവന്മാരുടെ ബൊമ്മകള്‍ (കളിമണ്‍ പ്രതിമകള്‍) നിരത്തി വയ്ക്കുന്നു. ഏറ്റവും മുകളിലത്തെ പടിയില്‍ ലക്ഷ്മി, സരസ്വതി, ദുര്‍ഗ, ഗണപതി എന്നിവരുടെ പ്രതിമകളാണു വയ്ക്കാറുള്ളത്.
ഇതിനു പുറമെ, വിവിധ തരത്തിലുള്ള ബൊമ്മകളും അലങ്കാരത്തിനായി വയ്ക്കും.സര്‍വാലങ്കാരവിഭൂഷിതയായ ദേവിയുടെ മുഖം വരുത്തി ചൈതന്യം ആവാഹിച്ചു കുംഭം പൂജിക്കുന്നു. കുംഭത്തിനു ചാര്‍ത്താനായി പ്രത്യേക തരം മാലകളും അലങ്കാരവസ്തുക്കളുമുണ്ട്.ബൊമ്മക്കൊലുക്കള്‍ ഒരുക്കുന്നതും ദേവിയെ പൂജിക്കുന്നതും സ്ത്രീകളാണ്. ഒന്‍പതു ദിവസവും രാവിലെശോഭനം പാടിയാണു പൂജ. ഇതു വീടിന് ഐശ്വര്യവും ക്ഷേമവും പ്രദാനം ചെയ്യുമെന്നാണു വിശ്വാസം. ബൊമ്മക്കൊലു കാണാന്‍ വീട്ടില്‍വരുന്നവര്‍ക്കെല്ലാം സമ്മാനങ്ങളും പ്രസാദവും നല്‍കും .കോവിഡ് വ്യാപന ഘടകമായതിനാല്‍ മഠത്തില്‍ പ്രോട്ടോകോള്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ഭക്തര്‍ക്ക് ബൊമ്മക്കൊലു കാണാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.
ഹൈന്ദവരുടെആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ്നവരാത്രി ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്‌കൃതപദത്തിന്റെ അര്‍ത്ഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന ഈ ഉത്സവത്തില്‍ആദിപരാശക്തിയുടെഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു.