Fincat

ശബരിമല ദര്‍ശനത്തിന് എത്തിയ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു


പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലയ്ക്കലിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റുമായി വരണമെന്നാണ് ഭക്തർക്ക് നൽകിയിരിക്കുന്ന പൊതുവായ നിർദേശം. അല്ലെങ്കിൽ നിലയ്ക്കലിൽ കോവിഡ് പരിശോധനയ്ക്ക് വിധേയനാകണം. ഇത്തരത്തിൽ നിലയ്ക്കലിൽ കോവിഡ് പരിശോധനയ്ക്ക് വിധേയനായപ്പോഴാണ് തമിഴ്നാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇദ്ദേഹത്തെ റാന്നി കാർമൽ എൻജിനീയറിങ് കോളേജിലെ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇദ്ദേഹം ഒറ്റയ്ക്കാണ് എത്തിയത്.