ഓട്ടോറിക്ഷയിൽ വിൽപനയ്ക്കായി കൊണ്ടുപോകുകയായിരുന്ന എട്ട് ലിറ്റർ മദ്യം പിടികൂടി


പരപ്പനങ്ങാടി : ഓപ്പറേഷൻ റേഞ്ചറിന്റെ ഭാഗമായി പരപ്പനങ്ങാടിയിൽ നടത്തിയ വാഹന പരിശോധനയിലാണ് വിൽപനക്കായി ഓട്ടോ റിക്ഷയിൽ കൊണ്ടുപോവുകയായിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പരപ്പനങ്ങാടി പോലീസ് പിടികൂടിയത്.
താനൂർ തെയ്യാല സ്വദേശി വിനോദി (39) നെ പോലീസ് അറസ്റ്റ് ചെയ്തു. ബീവറേജ് കോർപറേഷനിൽ നിന്നും കൂടുതലായി വാങ്ങുന്ന 500 മില്ലി ലിറ്റർ കുപ്പിയൊന്നിന് മൂനിരട്ടിയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ് ഐ രാധാകൃഷ്ണൻ സി പി ഒ മാരായ രാജേഷ് ജിനു ആൽബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന.