പ്ലസ് ടു വിദ്യാർഥി സഫ് വാൻ അത്യപൂർവമായ മത്സ്യത്തെ കണ്ടെത്തി

കോട്ടക്കൽ: കോട്ടക്കൽ ഇന്ത്യനൂരിൽ മത്സ്യങ്ങളെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്ന പ്ലസ് ടു വിദ്യാർഥിയായ സഫ് വാൻ അത്യപൂർവമായ പാൻജിയോബുജിയോ എന്ന പാതാളപൂതാരകൻ എന്ന മത്സ്യത്തെ കണ്ടെത്തി. പശ്ചിമഘട്ട നിരകളിലെ ഭൂഗർഭ ഉറവകളിൽ വസിക്കുന്ന മത്സ്യ ഇനമാണ് പാൻജിയോ ബുജിയോ.കഴിഞ്ഞ ദിവസം കൂട്ടുകാർ അരുവികളികളിൽ നിന്നും പിടിച്ച മത്സ്യങ്ങളിൽ നിന്നാണ് സഫ് വാൻ ഇതിനെ തിരിച്ചറിഞ്ഞത്.

ഭൂഗർഭ അരുവികളിൽ മാത്രം വസിക്കുന്ന ഈ മത്സ്യത്തെകഴിഞ്ഞ വർഷം കോഴിക്കോട് ചെരിഞ്ചേരിയിൽ കണ്ടെത്തിയിരുന്നു. ഇത് രണ്ടാമത് കാണുന്നത് ഇന്ത്യനൂരിലാണ്.

സഫ് വാൻ കൊച്ചിയിലെ മത്സ്യഗവേഷണ യൂണിവേഴ്സിറ്റി അധികൃതരെ വിവരമറിയിച്ചു.ഗവേഷകർ സ്ഥലത്തെത്തി മത്സ്യത്തെ കൊണ്ടുപോയി.