കാവ്യക്കും കാര്‍ത്തികയ്ക്കും വീടിന്റെ താക്കോല്‍ കൈമാറിമലപ്പുറം: കവളപ്പാറ ദുരന്തത്തിൽ ഉറ്റവരും കിടപ്പാടവും നഷ്ടമായ കാവ്യ, കാർത്തിക സഹോദരിമാർക്ക് ഇനി സുരക്ഷിതമായി തലചായ്ക്കാം. ഇരുവർക്കുമായി നിർമിച്ച വീടിന്റെ താക്കോൽദാനം വയനാട് എം.പി. രാഹുൽ ഗാന്ധി നിർവഹിച്ചു. മലപ്പുറം കളക്ടറേറ്റിലായിരുന്നു ചടങ്ങുകൾ.
അമ്മ, മുത്തശ്ശൻ, മൂന്ന് സഹോദരിമാർ എന്നിവരെയാണ് കവളപ്പാറ ഉരുൾപൊട്ടലിൽ കാവ്യക്കും കാർത്തികയ്ക്കും നഷ്ടമായത്. കോളേജ് ഹോസ്റ്റലിൽ ആയിരുന്നതിനാലാണ് അന്ന് ഇവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.

കവളപ്പാറ ദുരന്തഭൂമി സന്ദർശിക്കാൻ എത്തിയപ്പോഴാണ് കാവ്യയുടെയും കാർത്തികയുടെയും ദുരവസ്ഥ രാഹുൽ അറിഞ്ഞത്. തുടർന്ന് ഇവർക്ക് വീട് നിർമിക്കാനുള്ള നിർദേശം രാഹുൽ നൽകുകയായിരുന്നു. ജില്ലാ കോൺഗ്രസ് നേതൃത്വത്തിനായിരുന്നു രാഹുൽ ഇതിനുള്ള നിർദേശം നൽകിയത്.