സൗദി അറേബ്യ ഏറ്റവും കൂടുതൽ കയറ്റി അയക്കുന്നത് പാലുൽപന്നങ്ങൾ


റിയാദ്: സൗദി അറേബ്യ വിദേശങ്ങളിലേക്ക് ഏറ്റവുമധികം കയറ്റി അയക്കുന്ന ഭക്ഷ്യവസ്തുക്കൾ പാലും പാലുൽപന്നങ്ങളുമാണെന്ന് സൗദി കസ്റ്റംസ് വെളിപ്പെടുത്തി. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷ്യവസ്തുക്കൾ, പഴവർഗങ്ങൾ, പഞ്ചസാര-പഞ്ചസാര ചേർത്ത് തയാറാക്കുന്ന ഭക്ഷ്യവസ്തുക്കൾ, ധാന്യങ്ങളും മൈദയും അന്നജവും ഉപയോഗിച്ച് തയാറാക്കുന്ന ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് യഥാക്രമം തൊട്ടുപിന്നിൽ.

കയറ്റുമതി നടപടികൾ എളുപ്പമാക്കുന്നതിന് കസ്റ്റംസ് ഏറ്റവും വലിയ മുൻഗണന നൽകുന്നുണ്ട്. സൗദി അറേബ്യയും ലോക രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്ന നിലക്ക്, കരാതിർത്തി പോസ്റ്റുകളും എയർപോർട്ടുകളും തുറമുഖങ്ങളും വഴിയുള്ള ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി പ്രക്രിയ വേഗത്തിലാക്കുന്നതിന് പ്രത്യേകം ഊന്നൽ നൽകുന്നുണ്ടെന്നും സൗദി കസ്റ്റംസ് പറഞ്ഞു.