അസം-മിസോറാം അതിർത്തി സംഘർഷം: കേന്ദ്രം ഇടപെട്ടു, ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു

അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസർക്കാർ ഇപെട്ടു. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചു.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സംഘർഷ മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചു. മിസോറാം സർക്കാർ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തു

അസമിന്റെ അനുമതിയില്ലാതെ മിസോറാം സർക്കാർ അതിർത്തിയിൽ കൊവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെയാണ് സംഘർഷത്തിന് തുടക്കമായത്. ഇതിനെ ചോദ്യം ചെയ്ത് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.