യുപിയിൽ ദലിത് യുവതിയെ ഗ്രാമത്തലവന്റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ ഒളിവിൽ

ഉത്തർപ്രദേശിലെ കാൺപൂരിൽ ദലിത് യുവതി ഗ്രാമത്തലവൻ ഉൾപ്പെടെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കാൺപൂരിനടുത്ത് ദേഹത് ജില്ലയിലാണ് സംഭവം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പരാതി ലഭിച്ചതെന്ന് കാൺപൂർ ദേഹത് എസ് പി പ്രതികരിച്ചു. 22കാരിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. യുവതി വീട്ടിൽ തനിച്ചുണ്ടായിരുന്ന സമയത്ത് അതിക്രമിച്ചു കയറിയാണ് പീഡനത്തിന് ഇരയാക്കിയത്.

ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി എസ് പി അറിയിച്ചു.