ഉമ്മന്‍ചാണ്ടി കൊവിഡ് നിരീക്ഷണത്തില്‍.

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി കൊവിഡ് നിരീക്ഷണത്തില്‍. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടി നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്.

ഇതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയുടെ വാര്‍ത്തസമ്മേളനം റദ്ദാക്കി. പകരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെ.സി.ജോസഫ്, ജോസഫ് വാഴക്കന്‍, ജോഷി ഫിലിപ്പ് എന്നിവര്‍ ഡി.സി.സി ഓഫിസില്‍ വാര്‍ത്താ സമ്മേളനം നടത്തും.