സ്ത്രീയെ മരിച്ച നിലയിൽ കാറിനുള്ളിൽ കണ്ടെത്തി


കോഴിക്കോട്: മുക്കം മരഞ്ചാടി സ്വദേശി ദീപ്തിയെയാണ് കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരഞ്ചാടി യിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് ദീപ്തി. മരഞ്ചാട്ടി റബ്ബർ തോട്ടത്തിന് സമീപമാണ് കാർ കണ്ടെത്തിയത്. കാറിൻ്റെ പല ഭാഗങ്ങളും സ്ത്രീയുടെ ശരീരവും തീ പൊള്ളലേറ്റ നിലയിലാണ്. സംഭവത്തില്‍ മുക്കം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.