വർണോത്സവം വർണാഭമാക്കി കുരുന്നുകൾ

തിരൂർ :പഠന പ്രവർത്തനത്തിന്റെ ഭാഗമായി പ്രി പ്രൈമറി വിദ്യാർത്ഥികൾക്കായി ഒരുക്കിയ വർണോത്സവം വർണാഭമാക്കി കുരുന്നുകൾ. പറവണ്ണ സലഫി സ്കൂളിലെ വിദ്യാർത്ഥികളാണ് പാഠ ഭാഗത്തിലെ പ്രവർത്തനത്തിന്റെ ഭാഗമായിഒരുക്കിയ കളേ ർസ് ഡേ ആഘോഷമാക്കിയത്. വിദ്യാലയത്തിലെ എൽ കെ ജി, യു കെ ജി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ അധ്യാപകർ നൽകിയ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ട് ഓരോരുത്തരും അവരുടെ ഇഷ്ട്ട നിറങ്ങളെ കൂട്ടുകാർക്കായി പരിചയപെടുത്തിയാണ് കളഴ്സ് ഡേ ആഹ്ലാദകരമാ ക്കിയത്. . വിവിധ നിറങ്ങളെ അടുത്തറിയുന്നതിനും ഓരോ നിറത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കുന്നത്തിനുമാണ് അധ്യാപകർ നിറങ്ങളുടെ ഉത്സവം ഒരുക്കിയത്. ഇഷ്ട നിറങ്ങൾക്ക് അനുസരിചുള്ള പശ്ചതലം ഒരുക്കി വിദ്യാർത്ഥികൾ നിറങ്ങളുടെ വൈവിധ്യത്തെ തിരിച്ചറിഞ്ഞു .

ഓരോ വർഷവും വിദ്യാലയ മുറ്റത്ത് കൂട്ടുകാർക്കൊപ്പം ആഹ്ലാദ ആരവങ്ങളോടെ സംഘടിപ്പികാറുണ്ടായിരുന്ന കളേഴ്സ് ഡേ നിലവിലെ സാഹചര്യത്തിൽ കുരുന്നുകൾ വീടുകളിൽ അറിവിനെ ആഘോഷമാക്കുകയായിരുന്നു. വിദ്യാലയത്തിലെ പ്രി പ്രൈമറി അധ്യാപകരായ പ്രേമ. എ, ദീപ, ഷൈബ, രോഹിണി, സനൂഫിയ സി എം എ, സജിന തുടങ്ങിയവർ നേതൃത്വം നൽകി