പ്രതിസന്ധിയെ അതിജയിക്കാൻ എല്ലാവരും കൃഷിയിടത്തിലേക്കിറങ്ങുക. സാദിഖലി തങ്ങൾ

തിരൂർ: ലോകമാകെ ഗ്രസിച്ചു നിൽക്കുന്ന ഈ വലിയ പ്രതിസന്ധിയിൽ നിന്നും കരകയറാൻ കൃഷിയോടുള്ള അവജ്ഞമാറ്റി എല്ലാവരും കൃഷിയിടത്തിലേക്കിറങ്ങലാണ് കരണീയമായിട്ടുള്ളതെന്നും, മുഴുവൻ ആളുകളും കൃഷി ഏറ്റെടുക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്വതന്ത്ര കർഷക സംഘം നടപ്പിലാക്കുന്ന ആർജവം 2020 വാണിയന്നൂരിൽ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു. സി കെ എം ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു.സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി പി ഇബ്രാഹീം മാസ്റ്റർ, ജില്ലാ ജനറൽ സെക്രട്ടറി കെ കെ നഹ, മുസ് ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് മുത്തുക്കോയ തങ്ങൾ, എം കമ്മുക്കുട്ടി, പി ടി കെ കുട്ടി, പി ടി നാസർ സംസാരിച്ചു.ഞാറിൻ്റെ കെട്ട് കൃഷിക്ക് നേതൃത്വം തൽകുന്ന ഷംസുദ്ധീന ഏൽപ്പിച്ചു കൊണ്ടാണ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചത്.