ബസിൽ മത്സ്യതൊഴിലാളിയുടെ പോക്കറ്റടിക്കാൻ ശ്രമം ; ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പ്രതിയെ പിടികൂടി
തിരൂർ: താനൂരിൽ നിന്നും കൂട്ടായി ഭാഗത്തേക്ക് പോവുകയായിരുന്ന” ആയിഷ” ബസിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.പുതിയ കടപ്പുറം സ്വദേശി കമാലിൻെറ പുരക്കൽ മുഹമ്മദ്ബാവയുടെ പണം മോഷ്ടിക്കാൻ ശ്രമിക്കവെയാണ് എടപ്പാൾ അത്താണി സ്വദേശി മുക്കത്തേതിൽ കബീർ (37)പിടിയിലായത്.മത്സ്യ തൊഴിലാളിയായ മുഹമ്മദ് ബാവ എടക്കടപ്പുറത്തുള്ള സുഹൃത്തിൽ നിന്നും കൂലി പണം വാങ്ങി വരുന്ന വഴിയിലാണ് ചീരാൻകടപ്പുറത്തെത്തിയപ്പോൾ തൻെറ പോക്കറ്റിൽ നിന്നും പണമെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.മുഹമ്മദ് ബഹളം വെച്ചപ്പോൾ യാത്രക്കാരും ബസ് തൊഴിലാളികളും ചേർന്ന് മോഷ്ടാവിനെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.പ്രതി വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ പ്രതിയാണന്ന് താനൂർ സി.എെ പ്രമോദ് പറഞ്ഞു.