മിന്നൽ പിരിശോധന മൂന്ന് കടകൾ പൂട്ടി


കോട്ടക്കൽ: ചങ്കുവെട്ടി മുതൽ കോട്ടക്കൽ ടൗൺ വരെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ കളക്ടർ കെ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് കടകൾ അടച്ചു പൂട്ടി. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. മൊബൈൽ ഷോപ്പ്, തുണിക്കട ബേക്കറി തുടങ്ങിയ ആളുകൾ കൂടുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പിഴ ചുമത്തിയിട്ടുണ്ട് അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കളക്ടർ അറിയിച്ചു.