ഒഴൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ധാരണയായി,

തിരൂർ: ഒഴൂർ ഗ്രാമപഞ്ചായത്തിലെ സി പി എം നേതൃത്വത്തിലുള്ള ഭരണസമിതിയുടെ വികസ വിരുദ്ധ, അഴിമതി ഭരണത്തിനെതിരെ വിധിയെഴുതാൻ പഞ്ചായത്തിലെ ജനങ്ങൾ തയ്യാറായി കഴിഞ്ഞെന്ന് പഞ്ചായത്ത് യു ഡി എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിച്ച് ജനാഭിലാഷത്തിനൊപ്പം നിൽക്കും.കഴിഞ്ഞ യുഡിഎഫ് ഭരണസമിതികൊണ്ട് വന്ന ജലനിധി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനൊ, ലൈഫ് ഭവന പദ്ധതിയിൽ കുറഞ്ഞ വീടുകൾ മാത്രമാണ് നൽകാനായതും. അർഹതപ്പെട്ട പലരെയും തഴയുകയായിരുന്നു. പഞ്ചായത്തിൽ 11 സീറ്റിൽ മുസ് ലിം ലീഗും, 6 സീറ്റിൽ കോൺഗ്രസും, ഒരു വാർഡിൽ യു ഡി എഫ് പൊതു സ്വതന്ത്രനും മത്സരിക്കും. വാർത്താ സമ്മേളനത്തിൽ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ നൂഹ് കരിങ്കപ്പാറ, യു ഡി എഫ് ചെയർമാൻ വി ഹംസക്കുട്ടി ഹാജി, കൺവീനർ സുബൈർ കണിയേരി, പി വാസുദേവൻ, സി എം കുഞ്ഞിപ്പ ഹാജി എന്നിവർ പങ്കെടുത്തു