വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ ലാബ് നടത്തിപ്പുകാരൻ പിടിയിൽ

വളാഞ്ചേരി: വളാഞ്ചേരി അർമ ലാബ് ഉടമ യുടെ മകനും ലാബ് നടത്തിയിരുന്ന വ്യക്തിയുമായ രണ്ടാം പ്രതിയെ വിദേശത്തേക്ക് രക്ഷപ്പെടുന്നതിനിടെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും CI ഷാജിയും സംഘവും അറസ്റ്റ് ചെയ്തു.


കോഴിക്കോട്ടെ ലാബിന്റെ കളക്ഷൻ സെന്റര് ആയിരുന്ന അർമ ലാബിൽ കോവിഡ്‌ പരിശോധനക്ക് നല്കിയവർക്ക് പരിശോധന നടത്താതെ നെഗറ്റീവ് റിസൾട്ട് നൽകുകയായിരുന്നു. ഈ റിസൾട്ട് ഉപയോഗിച്ച് വിദേശത്തേക്ക് പോയ പലരുടെയും യാത്ര മുടങ്ങിയിരുന്നു. ലാബിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു.