അർബൻബാങ്കിലെ ഭിന്നശേഷിക്കാരിയായ ജീവനക്കാരിയുടെ സ്വർണ്ണം മോഷ്ടിക്കപ്പെട്ടതായി പരാതി

തിരൂർ: ഓമച്ചപ്പുഴ സ്വദേശി തയ്യിൽ ഷീജയുടെ രണ്ട് പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കമ്മലും തൂക്കും മോതിരവുമടക്കം സൂക്ഷിച്ച ബാഗാണ് മോഷണം പോയത്.ഭിന്നശേഷിക്കാരിയായ ഇവർ തിരൂർ അർബൻ സഹകരണബാങ്കിൽ ജീവനക്കാരിയാണ്.
ഒക്ടോബർ 21 ന് പകൽ പതിനൊന്നുമണിയോടെയാണ് സംഭവം.തിരൂർ എം.ഡി.സി ബാങ്കിൽ പണയം വച്ച സ്വർണ്ണമെടുത്ത് വീട്ടിലേക്ക് വരുമ്പോഴാണ് സ്വർണ്ണം മോഷ്ടിക്കപ്പെട്ടത്.തിരൂർ പോലീസിൽ പരാതി നല്കിയിട്ടുണ്ട്.