വനത്തിനുള്ളിൽ ചാരയ വാറ്റ് : ഇരു നൂറ് ലിറ്റർ വാഷും ഇരുപത്തഞ്ച് ലിറ്റർ ചാരായവും പിടികൂടി
കൊച്ചി: കുട്ടമ്പുഴ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ സാജൻ പോളിന്റെ നേതൃത്വത്തിലുള്ള സംഘവും എറണാകുളം എക്സൈസ് ഇൻ്റലിജൻസ് വിഭാഗവും വനപാലകരും രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ മാമല കണ്ടം ഭാഗത്ത് വനത്തിനുള്ളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ചാരായം വാറ്റുന്നതിനുള്ള ഇരുനൂറ് ലിറ്റർ വാഷും ഒരുപഅഞ്ച് ലിറ്റർ ചാരായവും വാറ്റുപുകരണങ്ങളും കണ്ടെത്തി കേസ്സെടുത്തു.പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ എൻ.എ മനോജ് (ഇന്റലിജൻസ് വിഭാഗം), സിവിൽ എക്സൈസ് ഓഫീസർമാരായ ജിജി N ജോസഫ് ,ഇയാസ് പി.പി, ജെറിൻ പി ജോർജ്ജ്, സോയി N S,ബീറ്റ് ഫോറസ്റ്റ് ഓഫീസർ സച്ചിൻ c ഭാനു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.