സാങ്കേതിക വിദ്യഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രമായി കോ-ഓപ്പറേറ്റീവ് ഐടിഐ; ഡോണേഷനില്ല, അർഹതയുള്ളവർക്ക് സർക്കാർ സ്‌കോളർഷിപ്പ്

തിരൂർ: രാജ്യത്ത് വിദ്യഭ്യാസ മേഖലയിൽ തൊഴിലുറപ്പു നൽകുന്ന വിദ്യഭ്യാസ പദ്ധതികളിലൊന്നാണ് സാങ്കേതിക വിദ്യഭ്യാസ മേഖല. മറ്റു പഠന മേഖലകളെ അപേക്ഷിച്ച് പഠനത്തിനു ശേഷം ജോലിയിലേയ്ക്കുള്ള പ്രവേശനം കൈയെത്തും ദൂരത്തുണ്ടെന്നുള്ള പ്രത്യേകതയാണ് സാങ്കേതിക വിദ്യഭ്യാസത്തിനുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന സാങ്കേതി വിദ്യഭ്യാസ കോഴ്‌സാണ് ഐടിഐ. ബിടെക്, പോളിടെക്‌നിക് എന്നിവയെല്ലാം ഐടി കോഴ്‌സുകളാണെങ്കിലും ഐടിഐയോളം തൊഴിൽ നൽകാൻ മറ്റു കോഴ്‌സുകൾ പര്യാപ്തമല്ല. കാരണം ബിടെക് പൂർത്തിയായ ഒരു എൻജിനീയറുടെ കീഴിൽ രണ്ട് പോളിടെക്‌നിക് ഡിപ്ലോമക്കാർക്ക് ജോലി കിട്ടുമ്പോൾ 20 ഓളം ഐടിഐക്കാർക്ക് ജോലി കിട്ടുമെന്നാണ് ഈ കോഴ്‌സിനെ വ്യത്യസ്തമാക്കുന്നത്. എന്നാൽ താൻ പഠിച്ച കോഴ്‌സ് നൽകുന്ന തൊഴിൽ മേഖലയിൽ വളരുന്നതിന് കാര്യമായ തടസങ്ങളുമില്ലെന്നത് ചുറ്റുപാടുമുള്ള ഉദാഹരണങ്ങളിൽ നിന്നു വ്യക്തവുമാണ്. ഐടിഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ പലരും ബിൽഡേഴ്‌സ് ഗ്രൂപ്പിന്റെ സാരഥികളായി സംസ്ഥാനത്തുടനീളമുണ്ട്. അതുകൊണ്ടു തന്നെയാണ് സാങ്കേതിക മേഖലയിൽ ഐടിഐ കോഴ്‌സുകൾക്ക് എന്നും ഡിമാൻഡുള്ളത്.


എന്നാൽ പഠിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങളുടെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കാരണം ഉത്തരവാദിത്തത്തോടെ കോഴ്‌സുകൾ നടത്തുന്ന സ്ഥാപനങ്ങൾ വിരളമാണ്. തിരൂർ മേഖലയിൽ സാമൂഹിക ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന തിരൂർ കോ ഓപ്പറേറ്റീവ് കോളെജിന്റെ കീഴിലുള്ള കോ ഓപ്പറേറ്റീവ് ഐടിഐ വിശ്വാസ്യതയുടെ കാര്യത്തിൽ ഏറെ മുന്നിലാണ്. കോ ഓപ്പറേറ്റീവ് കോളെജിന്റെ 38 വർഷക്കാലത്തെ സുദീർഘമായ പാരമ്പര്യത്തിന്റെ കരുത്തുണ്ട് കോ-ഓപ്പറേറ്റീവ് ഐടിഐയ്ക്ക്. പാസ് മാർക്ക് വിജയങ്ങളിലൊതുങ്ങാതെ മികച്ച മാർക്ക് നേടി വിജയം നേടുന്നവരാണ് കോ-ഓപ്പറേറ്റീവ് ഐടിഐയിലെ കുട്ടികൾ. നാഷണൽ കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയ്‌നിങിന്റെ (എൻസിവിടി) സർട്ടിഫിക്കറ്റാണ് കോ ഓപ്പറേറ്റീവ് ഐടിഐയിൽ നൽകുന്നത്. ഡ്രാഫ്റ്റ്മാൻ സിവിൽ വിത്ത് ഓട്ടോകാഡ് ട്രേഡ് കോഴ്‌സാണ് ഇവിടെ നടത്തുന്നത്. രണ്ടു ഷിഫ്റ്റുകളിലായി നാലു യൂണിറ്റുകൾ പ്രവർത്തിക്കുന്നു. മികച്ച ലാബ് സൗകര്യങ്ങളുണ്ടെന്നതു തന്നെയാണ് കോ ഓപ്പറേറ്റീവ് ഐടിഐയുടെ പ്രത്യേകത. കംപ്യൂട്ടർ ലാബ്, ഡ്രോയിങ് ക്ലാസ്, സർവേ എക്യുപ്‌മെന്റ് പരിശീലനം എന്നിവയ്ക്കാവശ്യമായ പ്രത്യേക സൗകര്യങ്ങളും സ്ഥാപനത്തിലുണ്ട്. ഇവിടെ നിന്നു ട്രെയ്‌നിങ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികളെല്ലാം മികച്ച സ്ഥാപനങ്ങളിൽ പ്ലേയ്‌സ്‌മെന്റ് നേടുന്നതിന് പര്യാപ്തമാണ് എന്നതാണ് വേറിട്ട പ്രത്യേകത. ഇത്തരം നേട്ടത്തിനെല്ലാം കാരണം സ്ഥാപനത്തിന്റെ കാര്യക്ഷമമായ പ്രവർത്തനമാണ്. ഒപ്പം യോഗ്യരായ ട്രെയ്‌നർമാരും അവരുടെ ആത്മാർപ്പണത്തോടെയാണ് അധ്യാപനവും കോ ഓപ്പറേറ്റീവ് ഐടിഐയെ കുറഞ്ഞ കാലം കൊണ്ടു തന്നെ ജനപ്രിയമാക്കിയിട്ടുണ്ട്.
പുതിയ ബാച്ചിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്. യോഗ്യത എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു. പട്ടിക വിഭാഗ വിദ്യാർത്ഥികൾക്കും മൈനോരിറ്റി വിദ്യാർത്ഥികൾക്കും പ്രത്യേക സ്‌കോളർഷിപ്പോടു കൂടി കോഴ്‌സ് പൂർത്തിയാക്കാനും സൗകര്യമുണ്ട്. കോഴ്‌സുകൾ സംബന്ധിച്ച വിവരത്തിന് 04942125693, 9847743718 എന്നോ നമ്പറിൽ ബന്ധപ്പെടാം.