വാളയാർ മദ്യദുരന്തം ക്രൈംബ്രാഞ്ചിന്
കൊച്ചി: വാളയാറില്‍ വ്യാജമദ്യം കഴിച്ച് അഞ്ചുപേര്‍ മരിച്ചതായി പറയപ്പെടുന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിനു നല്‍കി.തൃശ്ശൂര്‍ ഡി ഐ ജി, പാലക്കാട് ജില്ലാ പോലീസ് മേധാവി എന്നിവര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും.