കോൺഗ്രസ് നേതാവ് സിപിഐ എമ്മിൽ ചേർന്നു

തിരൂർ: തിരൂരിലെ കോൺഗ്രസ് നേതാവും മുൻ നഗരസഭാ കൗൺസിലറുമായ ചേളാട്ടുപറമ്പിൽ വാസുവും കുടുംബവും സി.പി.ഐ.എമ്മിൽ ചേർന്നു. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ഇ.ജയൻ, ഏരിയാ സെക്രട്ടറി സഖാവ് ഹംസക്കുട്ടി എന്നിവർ ചെങ്കൊടി നൽകി സ്വീകരിച്ചു.