സാത്താൻ അലിയെ കഞ്ചാവുമായി പിടികൂടി

കൊണ്ടോട്ടി : മയക്കുമരുന്ന് ഇനത്തിൽ പ്പെട്ട 4.5 Kg കഞ്ചാവുമായി കുറ്റിപ്പുറം പേരശ്ശനൂർ സ്വദേശി കട്ടച്ചിറ അഷറഫ് അലി(35) എന്ന സാത്താൻ അലിയെ കൊണ്ടോട്ടിയിൽ വച്ച് ഇൻസ്പക്ടർ ബിജുവിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ്‌ പിടികൂടി. NCB കൊച്ചിൻ യൂണിറ്റും ജില്ലാ ആൻറി നർക്കോട്ടിക്ക് സ്ക്വോഡും സംയുക്തമായി നടത്തിയ നീക്കത്തിലാണ് 5 ലക്ഷത്തോളം വില വരുന്ന മയക്കു മരുന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.പാലക്കാട് മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ പ്രധാനമായും വിലപന നടത്തിയിരുന്നത്. 2 ദിവസം മുൻപാണ് പ്രതികൾ പച്ചക്കറി വണ്ടിയിൽ ആന്ധ്രയിൽ നിന്നും മയക്കുമരുന്ന് കടത്തികൊണ്ടു വന്നത്. കോഴിക്കോട് ,മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് മയക്കു മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇപ്പോൾ പിടിയിലായത്. വളാഞ്ചേരി, കുറ്റിപ്പുറം ഭാഗത്തു നിന്നും വൻ തോതിൽ കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇയാളെ ഒരു മാസത്തോളമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളിൽ നിന്നും ഈ സംഘത്തിൽ ഉൾപ്പെട്ട മറ്റ് ആളുകളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ പേരിൽ 2015ൽ കഞ്ചാവ് കs ത്തിയതിന് കുറ്റിപ്പുറം എക്സൈസിലും മാലമോഷണത്തിനും അനധികൃത മണൽ കടത്തിന് കുറ്റിപ്പുറം, വളാeഞ്ചരി സ്റ്റേഷനുകളിലായി 10 ഓളം കേസുകളുമുണ്ട്. 5 ഓളം ടിപ്പർ ലോറി കൾ സ്വന്തമായി ഉണ്ടായിരുന്ന ഇയാൾ ലോറികൾ മണൽ കടത്തിന് പോലീസ് പിടിച്ചതോടെ ലഹരി വില്പനയിലേക്ക് തിരിയുകയായിരുന്നു. 4 ദിവസം മുൻപ് ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് 25 kg കഞ്ചാവുമായി പാലക്കാട് സ്വദേശിയെ കൊണ്ടോട്ടിയിൽ വച്ച് പിടികൂടിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി U അബ്ദുൾ കരീം IPS നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം Dysp ഹരിദാസൻ നർക്കോട്ടിക്ക് സെൽ DySP pp ഷംസ് എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി Ci KM ബിജു, Si വിനോദ് വലിയാറ്റൂർ si അജിത്ത് , ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് ,മുസ്തഫ എന്നിവരാണ് പ്രതികളെ പിടികൂടി അന്വോഷണം നടത്തുന്നത്.