തുഞ്ചൻ പറമ്പിൽ വിദ്യാരംഭ പ്രഭാഷണം ഓൺലൈനിലൂടെ: കുട്ടികൾക്ക് പങ്കെടുക്കാം

തിരൂർ: മലപ്പുറം ജില്ലയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് വിദ്യാരംഭത്തിന് തിരൂർ തുഞ്ചൻ പറമ്പിൽ  ഗുരുക്കന്മാരുണ്ടാകില്ല.കുഞ്ഞുനാവിൽ അറിവിൻ്റെ മധുരം പകരാൻ വിദ്യാരംഭത്തിന് തിരൂർ തുഞ്ചൻ പറമ്പിൽ  ഗുരുക്കന്മാരുണ്ടാകില്ല.നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആയിരങ്ങൾ ഒഴുകിയത്തിയിരുന്നയിടം ഇന്ന് ശൂന്യമാണ്. സാധരണ വിദ്യാരംഭ ദിവസം വെളുപ്പിന് നാലുമുതൽ ആരംഭിക്കുന്ന നീണ്ട നിര ഇക്കൊല്ലമുണ്ടാകില്ല
ഫെബ്രുവരിയിലെ തുഞ്ചന്‍ ഉല്‍സവത്തിന് കൊടിയിറങ്ങിയതോടെ നിശ്ചലമായതാണ് തുഞ്ചന്‍ പറമ്പ്. . എഴുത്തിനിരുത്ത് ചടങ്ങ് പൂർണമായും ഒഴിവാക്കി. എഴുത്തിനിരുത്ത് പൂർണമായി ഒഴിവാക്കിയെങ്കിലും എം.ടി.വാസുദേവന്‍ നായർ നടത്തുന്ന വിദ്യാരംഭ പ്രഭാഷണത്തിൽ ഓണ്‍ലൈനിലൂടെ കുട്ടികൾക്ക് പങ്കെടുക്കാം. മലപ്പുറം ജില്ലയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇവിടെ സന്ദർശനത്തിനും കർശന നിയന്ത്രണമുണ്ട്.വിദ്യാരംഭ ദിവസം ട്രസ്റ്റ് ചെയർമാൻ എം ടി വാസുദേവൻ നായർ നടത്തുന്ന വിദ്യാരംഭ പ്രഭാഷണത്തിൽ ഓൺലൈൻ രജിസ്ട്രേഷൻലൂടെ കുട്ടികൾക്ക് പങ്കെടുക്കാം