നടപടി തുടങ്ങി സവാള വില കുറഞ്ഞു
![](https://cityscankerala.com/wp-content/uploads/2020/10/onion141-1569218396-1024x577.jpg)
ന്യൂഡൽഹി: പൂഴ്ത്തിവെപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ഇറക്കുമതി നടപടികൾ ഉദാരമാക്കുകയും ചെയ്തതോടെ രാജ്യത്ത് സവാള വില താഴ്ന്നു തുടങ്ങി.പ്രധാന മൊത്ത വിപണന കേന്ദ്രങ്ങളായ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ സവാള വില കിലോക്ക് 10 രൂപ വരെയാണ് കുറഞ്ഞത്. ചെന്നൈയിൽ കിലോക്ക് 76 രൂപയുണ്ടായിരുന്ന വില ഞായറാഴ്ച 10 രൂപ കുറഞ്ഞ് 66 ലെത്തി.മുംബൈയിലും ഭോപാലിലും അഞ്ചുമുതൽ ആറു രൂപ വരെ കിലോക്ക് കുറഞ്ഞിട്ടുണ്ട്.