നടപടി തുടങ്ങി സവാള വില കുറഞ്ഞു

ന്യൂ​ഡ​ൽ​ഹി: പൂ​ഴ്​​ത്തി​വെ​പ്പി​നെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ഇ​റ​ക്കു​മ​തി ന​ട​പ​ടി​ക​ൾ ഉ​ദാ​ര​മാ​ക്കു​ക​യും ചെ​യ്​​ത​തോ​ടെ രാ​ജ്യ​ത്ത്​ സ​വാ​ള വി​ല താ​ഴ്​​ന്നു തു​ട​ങ്ങി.പ്ര​ധാ​ന മൊ​ത്ത വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളാ​യ ഡ​ൽ​ഹി, മും​ബൈ, ചെന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​വാ​ള വി​ല കി​ലോ​ക്ക്​ 10 രൂ​പ വ​രെ​യാ​ണ്​ കു​റ​ഞ്ഞ​ത്. ചെ​ന്നൈ​യി​ൽ കി​ലോ​ക്ക്​ 76 രൂ​പ​യു​ണ്ടാ​യി​രു​ന്ന വി​ല ഞായറാഴ്​ച 10 രൂ​പ കു​റ​ഞ്ഞ്​ 66 ലെ​ത്തി.മും​ബൈ​യി​ലും ഭോ​പാ​ലി​ലും അ​ഞ്ചു​മു​ത​ൽ ആ​റു രൂ​പ വ​രെ കി​ലോ​ക്ക്​ കു​റ​ഞ്ഞി​ട്ടു​ണ്ട്.