ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏ‍ഴുകോടിയുടെ മലയാളി കിലുക്കംകൊവിഡ്-19 പ്രതിസന്ധിക്കിടെ.

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയർ നറുക്കെടുപ്പിൽ മലയാളിക്ക് ഏഴ് കോടി സമ്മാനം. ദുബായിൽ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് നറുക്കെടുപ്പിൽ വിജയിച്ചത്.ബുധനാഴ്‌ച നടന്ന 341 സീരീസ് നറുക്കെടുപ്പിൽ അനൂപ് സ്വന്തമാക്കിയ 4512 എന്ന നമ്പർ ടിക്കറ്റാണ് വിജയിച്ചത്. ഈ മാസം നാലിന് ഓൺലൈനിലൂടെയാണ് അനൂപ് ടിക്കറ്റെടുത്തത്. നറുക്ക് വീണതോടെ ദുബായ് ഡ്യൂട്ടി ഫ്രീ ആരംഭിച്ച 1999 ന് ശേഷം വിജയിയാകുന്ന 169 മത്തെ ഇന്ത്യക്കാരനായി അനൂപ്.21 വർഷമായി ദുബായിൽ താമസിക്കുന്ന അനൂപ് കഴിഞ്ഞ പത്ത് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയർ നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ട്. ദുബായിലെ ഒരു ഇന്റര്‍നാഷണല്‍ ബില്‍ഡിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എംഇപി സീനിയര്‍ മാനേജരാണ് അനൂപ്.നറുക്കെടുപ്പിൽ വിജയിച്ചതിൻ്റെ സന്തോഷം പങ്കുവച്ച അനൂപ് ദുബായ് ഡ്യൂട്ടി ഫ്രീ അധികൃതർക്ക് നന്ദിയറിയിച്ചു. ഓരോ സീരീസിലും 5,000 ടിക്കറ്റുകൾ വിതം വിൽക്കുന്ന ദുബായ് ഡ്യൂട്ടി ഫ്രീ തന്നെപ്പോലെയുള്ളവർക്ക് വിജയം നേടാൻ മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയ്‌ക്കും രണ്ട് കുട്ടികൾക്കുമൊപ്പം ദുബായിലാണ് അനൂപ് താമസിക്കുന്നത്.