ഫോട്ടോഷൂട്ടിന്റെ പേരിൽ യുവതിക്കെതിരെ പൊലീസ് കേസ്: ‘ദുർ​ഗാദേവിയെ അപമാനിച്ചു’


കൊച്ചി: ദുര്‍ഗ്ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ ഷൂട്ട് നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. ആലുവ സ്വദേശി ദിയ ജോണ്‍സണെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി കേസ് എടുത്തത്.
ലഹരി വസ്തുക്കളും മദ്യക്കുപ്പിയും കൈവശം വെച്ച് നവരാത്രി തീമില്‍ ഒരുക്കിയ ഫോട്ടോ ഷൂട്ടാണ് വിവാദത്തിലായത്. കേസ് എടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍നിന്ന് ഫോട്ടോ നീക്കം ചെയ്തു. വിശ്വാസികള്‍ക്കുണ്ടായ വേദനയില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ദിയ ജോണ്‍സണ്‍ പ്രതികരിച്ചു.