കേന്ദ്ര ഗവൺമെൻ്റിൻ്റെ റെയിൽവെ വിരുദ്ധ നയങ്ങൾ എതിരെ എ ഐ ടി യു സി റെയിൽവെ സ്റ്റേഷൻ മാർച്ച് നടത്തി

കുറ്റിപ്പുറം: കേന്ദ്ര ഗവൺമെൻ്റിൻ്റെ റെയിൽവെ വിരുദ്ധ നയങ്ങൾ എതിരെയും, സാധരണക്കാർ ഉപയോഗിക്കുന്ന പാസഞ്ചർ ട്രെയിൻ നിർത്തലാക്കിയത് പുനസ്ഥാപിക്കണംമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന കൗൺസിൽ ആഹ്വാന പ്രകാരം എ.ഐ.ടി.യു.സി ഇന്ന് സംസ്ഥാനത്തേ പ്രധാനപ്പെട്ട റെയിൽവെ സ്റ്റേഷനുകളിൽ മാർച്ച് നടത്തിയത് അതിൻ്റെ ഭാഗമായി എ.ഐ.ടി.യു.സി മലപ്പുറം ജില്ലാ കൗൺസിൻ്റെ ആഭ്യ മുഖ്യത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി എ.ഐ.ടി.യു.സി. ജില്ലാ വൈസ് പ്രസിഡൻ്റ് ടി.ശ്രീകുമാറിൻ്റെ അധ്യക്ഷതയിൽ എ.ഐ.ടി.യു.സി.സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം സഖാവ് എ.കെ.ജബ്ബാർ ഉത്ഘാടനം ചെയ്തു എ.ഐ.ടി.യു.സി. കോട്ടയ്ക്കൽ മണ്ഡലം സെക്രട്ടറി സഖാവ് അരവിന്ദാക്ഷൻ മാഷ് സ്വാഗതവും, സഖാവ് എം.കെ.റസാക്ക് കുറ്റിപ്പുറം, സഖാവ് അബ്ദുള്ളക്കുട്ടി, സഖാവ് സത്യപാലൻ തുടങ്ങിയവർ സംസാരിച്ചു