മണിക്കൂറുകൾക്കുള്ളിൽ നടപടി പൊന്നാനി സ്വദേശിയെ മര്‍ദ്ധിച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍

പൊന്നാനി:പൊന്നാനി സ്വദേശിയെ മര്‍ദ്ധിച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്‍ഷന്‍.പൊന്നാനി സ്വദേശി നജ്മുദീൻ എന്ന വ്യക്തിയെ മർദ്ദിച്ചു എന്ന പരാതിയിലാണ് ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്
തിരൂര്‍ സ്റ്റേഷനിലെ അനീഷ് പീറ്ററെന്ന പൊലീസുകാരനെതിരെയാണ് നടപടി. വീട്ടില്‍ വച്ചു തന്നെ പൊലീസുകാര്‍ നജ്മുദ്ദീനെ മര്‍ദ്ദിച്ചു. പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കയറ്റുന്നതിന് മുന്‍പും അടിച്ചു. എന്താണ് കാര്യമെന്ന് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ഒരു സ്ത്രീയെ ശല്യം ചെയ്തുവെന്നായിരുന്നു പറഞ്ഞത്. ക്രൂരമായി മര്‍ദ്ദനമേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.