സി.പി.എം. നടപ്പാക്കുന്നത് ആർ.എസ്.എസ്. അജണ്ട; സുമേഷ് അച്യുതൻ

കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻറ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

തിരൂർ: മുന്നോക്കകാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം നൽകി സി.പി.എം. നടപ്പാക്കുന്നത് ആർ.എസ്.എസ്. അജണ്ടയെന്ന് കെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ. തിരൂരിൽ നടന്നകെ.പി.സി.സി. ഒ.ബി.സി. ഡിപ്പാർട്ട്മെൻറ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനെ തൃപ്തിപ്പെടുത്താനും പ്രീതിപ്പെടുത്താനുമാണ് എ.വിജയരാഘവൻ ഈ വിഷയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിക്കുന്നത്. സമൂഹത്തിൽ മുസ്ലീം വിരുദ്ധതയുണ്ടാക്കുകയെന്ന ആർ.എസ്.എസ്. നീക്കത്തിന് ചൂട്ടു പിടിക്കലാണ് എ. വിജയരാഘവൻ്റെ ലക്ഷ്യം. മുന്നോക്ക സംവരണ വിഷയത്തെ മുസ്ലീം സമുദായ വിഷയമെന്നോ പിന്നോക്ക വിഭാഗ വിഷയമെന്ന നിലയിലല്ല കാണേണ്ടത്. മറിച്ച് അത് ഭരണഘടനാ വിരുദ്ധ വിഷയമാണ്. ഭരണഘടനയെ അട്ടിമറിച്ച് സംവരണതത്വത്തിൽ വെള്ളം ചേർക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ സമരങ്ങൾ നടത്തുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു. ജില്ലാ ചെയർമാൻ അനിൽ തലപ്പളളി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബാബു നാസർ, മുജീബ് ആനക്കയം,മനമ്മൽ ബാബു, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ജംഷീർ, ജില്ലാ ഭാരവാഹികളായ ആലി ആപ്പു, ഇ.പ്രസന്നൻ, അലി ആസാദ് തുടങ്ങിയവർ സംസാരിച്ചു.