‘അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി എന്ന പേരില്‍ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു.

മലപ്പുറം:ശിശു ദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് മുഖേന ‘അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി എന്ന പേരില്‍ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളുടെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍/പരിസ്ഥിതിയുമായി ബന്ധപ്പെട്ട കൗതുകകരമായ വിഷയങ്ങള്‍ എന്നിവയാണ് മൊബൈല്‍ ക്യാമറ ഉപയോഗിച്ച് നിര്‍മിക്കുന്ന വീഡിയോയില്‍ ഉള്‍പ്പെടുത്തേണ്ടത്. ജില്ലാ തലങ്ങളിലും സംസ്ഥാന തലങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കും. 2020 ഒക്‌ടോബര്‍ 27നും നവംബര്‍ രണ്ടിനും ഇടയില്‍ ചിത്രീകരിച്ച വീഡിയോകള്‍ മാത്രമാണ് മത്സരത്തിന് പരിഗണിക്കുക. മത്സരവിജയികള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. വീഡിയോകള്‍ നവംബര്‍ രണ്ടിന് വൈകീട്ട് അഞ്ചിനകം dcpompm@gmail.com എന്ന ഇ-മെയിലിലേക്കോ 9539571007 എന്ന നമ്പറിലെ വാട്‌സാപ്പിലേക്കോ വിഡിയോ സമര്‍പ്പിക്കണം. വീഡിയോടൊപ്പം കുട്ടിയുടെ പേര് മേല്‍വിലാസം ഫോണ്‍ നമ്പര്‍ എന്നിവ കൂടി ഉള്‍പ്പെടുത്തണം.