നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ നിന്നും മോഷണം. മൂന്ന്പേർ പിടിയിൽ

കോട്ടക്കൽ: പടപ്പറമ്പ് പലകപ്പറമ്പിലെ നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടിനുള്ളിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണും രൂപയും കളവ് ചെയ്ത കേസിലെ മുന്ന് പ്രതികളെയാണ് കൊളത്തൂർ സി ഐ പി.എം ഷമീറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.രാമപുരം മൂച്ചിക്കൽ നെല്ലിശ്ശേരി അബ്ദുൽ ലത്തീഫ് (30) അരക്ക് പറമ്പ് 55 മൈൽ സ്വദേശിയും ഇപ്പോൾ ചെരക്കാപ്പറമ്പ് വലിയവീട്ടിൽ പടി കണ്ടമംഗലത്ത് വീട്ടിൽ മോഹൻകുമാർ (24), മക്കരപ്പറമ്പ് കാച്ചനിക്കാട് ചെറുശ്ശോല വീട്ടിൽ ജലാലുദ്ദീൻ (35) എന്നിവരാണ് അറസ്റ്റിലായത്.ഈ മാസം പതിനഞ്ചാം തീയതി ഉച്ചകഴിഞ്ഞ് പെരിന്തൽമണ്ണ ബാറിലെ അഭിഭാഷകൻ്റെ പണി നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ അഭിഭാഷകൻ്റെ സുഹൃത്തുക്കളാണെന്ന വ്യാജേന കാറിലെത്തി തൊഴിലാളികളുടെ വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന 6000 രൂപയും മൊബൈൽ ഫോണുകളുമാണ് കളവ് ചെയ്ത് കൊണ്ടുപോയത്. പണിതീർത്തു പോകാനിറങ്ങിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത് .കൊളത്തൂർ പോലീസ് കേസ് രജിസ്ടർ ചെയ്ത് അന്വേഷണം നടത്തിയതിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥാപിച്ച വിവിധ നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് വീട്ടിൽ വന്ന കാറിൻ്റെ വിവരങ്ങൾ കോഴിക്കോട് താമരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷിച്ച് കണ്ടെത്തിയതിനെ തുടർന്നാണ് തൊട്ടടുത്ത പ്രദേശങ്ങളിൽ താമസിച്ചു വന്നിരുന്ന പ്രതികളിലേക്ക് എത്തിയത്.ഇന്നലെ പുലർച്ചെ വീട്ടിൽ നിന്നും കസ്റ്റഡിയിലെത്ത പ്രതികളെ ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിക്കുകയും സാക്ഷികൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.പ്രതികൾക്കെതിരെ മണ്ണാർക്കാട് മങ്കട എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്നും താരതമ്യേന ചെറു കളവുകൾ നടത്തിവരുന്നവരാണെന്നും പോലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ സി ഐ യെ കൂടാതെ എസ് ഐ മോഹൻദാസ്, SCPO ഷറഫുദ്ദീൻ, CPO മാരായ ഷംസു, സത്താർ, മനോജ്,പ്രിയജിത് എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജറാക്കിയ പ്രതികളെ 14 ദിവസേേത്തേയ്ക്ക് റിമാൻ്റ് ചെയ്തു.