കുടിവെള്ളപദ്ധതിക്ക് സ്ഥലം നൽകിയവരെ ആദരിച്ചു

പെരുന്തിരുത്തി കുടിവെള്ള പദ്ധതിക്കായി സ്ഥലം നൽകിയവരെ മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറാ മജീദ് ആദരിക്കുന്നു.

തിരൂർ: മംഗലം പഞ്ചായത്തിലെ 14-ാം വാർഡിൽ പെരുന്തിരുത്തി എസ്.സി കോളനി കുടിവെള്ള പദ്ധതിക്ക് സ്ഥലം നൽകിയവരെ ആദരിച്ചു.29 ലക്ഷത്തിനാണ് പദ്ധതി പൂർത്തിയാക്കുന്നത്.ഇതിനായി പെരുന്തിരുത്തി പുത്തൻകുളത്തിന് സമീപം 11 ലക്ഷത്തിന്റെ കിണർ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.10 ലക്ഷം രൂപ ചെലവിലാണ് വാട്ടർ ടാങ്ക് നിർമിക്കുന്നത്.പൈപ്പ് ലൈനിടാൻ 8 ലക്ഷം രൂപയാണ് വിലയിരുത്തിയിട്ടുള്ളത്. പദ്ധതിക്കായി സ്ഥലം നൽകിയ കുളങ്ങരയിൽ മുഹമ്മദാലി ഹാജിയേയും പി.കെ.അബ്ദുൽ ജബ്ബാർ ഹാജിയേയും മംഗലം പഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഹാജറാ മജീദ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എ.കെ. സെലീം അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി ഗോപീകൃഷ്ണൻ പങ്കെടുത്തു.