ഷാർജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതികത്തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. വിമാന ക്യാമ്പിനിലെ മർദ്ദത്തിൽ വ്യതിയാനം ഉണ്ടായതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. പുലർച്ചെ 3:30 ന് പുറപ്പെട്ട വിമാനം 7000 അടി ഉയരത്തിൽ എത്തിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച ശേഷം യാത്ര പുനരാരംഭിച്ചു.