മലപ്പുറം ജില്ലയില്‍ 589 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ; 1,300 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ 547 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധിതരായവര്‍ 31 ഒരു ആരോഗ്യ പ്രവര്‍ത്തകര്‍കനും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 10,083 പേര്‍
മലപ്പുറം ജില്ലയില്‍ 589 പേര്‍ക്ക് ഇന്ന് (ഒക്ടോബര്‍ 29) കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ 547 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 31 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 1,300 പേര്‍ക്കാണ് രോഗം ഭേദമായത്. ഇവരുള്‍പ്പെടെ 40,011 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
61,156 പേര്‍ നിരീക്ഷണത്തില്‍
61,156 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 10,083 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 846 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 647 പേരും സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 161 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. 226 പേരാണ് കോവിഡ് പോസിറ്റീവായി ജില്ലയില്‍ ഇതുവരെ മരണമടഞ്ഞത്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.