മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ച് കൊന്നു:

കാറില്‍ സഞ്ചരിച്ച ഇവര്‍ക്ക് നേരെ ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു.

ശ്രീനഗർ: കശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഭീകരർ വെടിവച്ച് കൊന്നു. കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് വെടിയേറ്റ് മരിച്ചത്. ഹിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറില്‍ സഞ്ചരിച്ച ഇവര്‍ക്ക് നേരെ ഭീകരർ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരസംഘത്തിനായി തിരച്ചില്‍ തുടരുകയാണ്.ഫിദാ ഹുസൈനെകൂടാതെ സോഫത്ത് ദേവ്‌സര്‍ നിവാസിയായ ഉമര്‍ റാഷിദ് ബേഗ്, വൈ കെ പോറ നിവാസി മുഹമ്മദ് റംസാന്റെ മകന്‍ ഉമര്‍ റംസാന്‍ ഹജം എന്നിവരാണ് വെടിയേറ്റ് മരിച്ചത്. അക്രമണത്തെ പ്രധാനമന്ത്രി, ദേശീയ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ആക്രമണത്തെ അപലപിച്ചു.