കേരളത്തിലെ ബീച്ച് ടൂറിസം കേന്ദ്രങ്ങള്‍ നാളെ തുറക്കും

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ വിനോദസഞ്ചാരികളെ ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.

കൊച്ചി : കൊവിഡ് ലോക്ക് ഡൗണിന്‍റെ ആദ്യ ഘട്ടം ആരംഭിച്ചതുമുതല്‍ അടച്ചിട്ടിരുന്ന ടൂറിസം കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ബീച്ച് ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഒക്‌ടോബര്‍ 12ന് നിയന്ത്രണങ്ങളോടെ തുറന്നിരുന്നു. ബീച്ച് ടൂറിസം കേന്ദ്രങ്ങള്‍ നവംബര്‍ 1 മുതല്‍ തുറക്കാനും അന്ന് തീരുമാനിച്ചിരുന്നു.

 

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ വിനോദസഞ്ചാരികളെ ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളും തുറന്നിട്ടുണ്ട്. കേരളത്തിനു പുറത്തു നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് 7 ദിവസം വരെ കേരളത്തില്‍ തങ്ങുന്നതിന് തടസമില്ല. കൊവിഡ് ഇല്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് കയില്‍ കരുതണം