ദുബൈ കെ.എം.സി.സി ധനസഹായ വിതരണവും പ്രതിഭാദരവും

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഏഴൂരിലെ കെ. മുഹമ്മദ് ആഷിഖിന് ദുബൈ കെ.എം.സി.സി തിരൂർ മുനിസിപ്പൽ കമ്മറ്റി യുടെ ഉപഹാരം സ്റ്റേറ്റ് ജന.സെക്രട്ടറി മുസ്തഫ തിരൂർ നൽകുന്നു .

തിരൂർ: ദുബൈ കെ.എം.സി.സി തിരൂർ മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചികിത്സാ – വിവാഹ ധനസഹായ വിതരണവും നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ ഉന്നത വിജയം നേടിയ ഏഴൂരിലെ കെ. മുഹമ്മദ് ആഷിഖിന് ക്യാഷ് അവാർഡും ഉപഹാര സമർപ്പണവും നടത്തി.

തിരൂർ മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി വെട്ടം ആലിക്കോയ ഉത്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി സ്റ്റേറ്റ് ജന. സെക്രടറി മുസ്തഫ തിരുർ ഉപഹാര സമർപ്പണം നടത്തി. ഷബീറലി ചെമ്പ്ര അധ്യക്ഷത വഹിച്ചു. എ.കെ.സൈതാലിക്കുട്ടി, കെ.കെ.സലാം മാസ്റ്റർ, ടി.ഇ. അഫ്സൽ, കെ.നൗഷാദ് എന്ന കുഞ്ഞിപ്പ ,ഫൈസൽ മാസ്റ്റർ, പി .വി.സമദ് , അൻവർ പാറയിൽ, യൂസഫ് ഏഴൂർ പ്രസംഗിച്ചു.